പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു
അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി സമാപിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേളയാണ് 15ന് സമാപിച്ചത്. സമാപന സമ്മേളനം സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂപൊലി ഇന്ന് കേരളമൊട്ടാകെ അറിയപ്പെടുന്ന പുഷ്പമേളയായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ മേളയെ കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും, മേളയ്ക്ക് ശേഷവും ഉദ്യാനത്തിലെ വൈകുന്നേര പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പുഷ്പമേളയോടനുബന്ധിച്ച് നടന്ന കാര്‍ഷിക എക്‌സിബിഷനില്‍ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം ടീ ബോര്‍ഡ് ഓഫ് ഇന്ത്യ കരസ്ഥമാക്കി രണ്ടാം സ്ഥാനം സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വകുപ്പിന്റെ സ്റ്റാളിനും ലഭിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ സക്കീര്‍ ഹുസൈന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, , സര്‍വ്വകലാശാല ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
