വിദ്യാര്‍ത്ഥിനി മരണപ്പെട്ടു
പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്ക്കൂള് പത്താംതരം വിദ്യാര്‍ത്ഥിനിയും മേലെ കാപ്പിസെറ്റ് മറ്റേക്കാട്ട് പുത്തന്‍ പുരയില്‍ ഷാജി ദീപ ദമ്പതികളുടെ മകളുമായ ആദിത്യ (15) യാണ് മരിച്ചത്. വീട്ടിലെ ശുചിമുറിക്കുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട കുട്ടിയെ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പിന്നീട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആദര്‍ശ് ഏക സഹോദരനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍