സ്പെഷല്‍ സ്ക്കൂളുകള്‍ക്ക് മുന്തിയ പരിഗണന നല്‍കും :ജില്ലാ കളക്ടര്‍
വയനാട് ജില്ലയിലെ മുഴുവന്‍ സ്പെഷല്‍ സ്ക്കൂളുകള്‍ക്കും ജില്ലാ ഭരണകൂടം എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് അറിയിച്ചു. പുല്‍പ്പള്ളി കൃപാലയ സ്പെഷല്‍ സ്കൂളില്‍ ഇന്റര്‍ സ്പെഷല്‍ സ്ക്കൂള് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായവര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. ടി.എസ് ദിലീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.ഫാ.ജോര്‍ജ് മുണ്ടയ്ക്കല്‍. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആന്‍സ് മരിയ,പഞ്ചായത്ത് വൈസ് പ്രസ്ഡന്റ് കെ.ജെ പോള്‍.,വിജയന് കുടിലില്‍, മത്തായി ആതിര എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍