അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു
പുല്‍പ്പള്ളി: കുറുവാ ദ്വീപില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കുറുവ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ചെതലയം റേഞ്ച് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു .സത്യാഗ്രഹസമരം സി.പി.ഐ.(എം ) പുല്‍പ്പള്ളി ഏരിയ സെക്രട്ടറി എം .എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ടി.പി അശോകന്, ടി.ആര് രാജന് ബാബു, രാജന്,മോഹന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍