സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം സഹവാസ ക്യാമ്പ് തുടങ്ങി
ബീനാച്ചി: ബീനാച്ചി ജിഎച്ച്എസ് സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'സമീക്ഷ' ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പിറ്റിഎ പ്രസിഡന്റ് പൈതല്‍ അധ്യക്ഷസ്ഥാനം വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ടി ജി സജി സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് മംഗലശ്ശേരി, എസ്എംസി ചെയര്‍മാന്‍ കൃഷ്ണകുമാര്‍ എക്‌സിക്യൂട്ടീവ് അംഗം അരവിന്ദന്‍ മാഷ്, എംപിടിഎ പ്രസിഡണ്ട് ബിന്ദു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ക്ലബ്ബ് കോഡിനേറ്റര്‍ സജിന ചടങ്ങിന് നന്ദി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
