OPEN NEWSER

Sunday 18. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വികസനത്തിന് പക്ഷം ചേരാത്ത ജനസേവനം വേണം: കമര്‍ ലൈല

  • Mananthavadi
10 Jan 2026

കട്ടയാട്: നാടിന്റെ വികസനത്തിനായി രാഷ്ട്രീയത്തിനതീതമായി പക്ഷം ചേരാത്ത ജനസേവനം കാഴ്ചവെക്കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല. സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന സാരഥികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം നാടിന്റെ പൊതുവായ നന്മയ്ക്കും പുരോഗതിക്കുമായിരിക്കണം ജനപ്രതിനിധികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

വികസന കാര്യങ്ങളില്‍ വേര്‍തിരിവുകള്‍ ഇല്ലാത്ത സമീപനം സ്വീകരിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നതെന്നും, ജനകീയ പ്രശ്‌നങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മകള്‍ ഉണ്ടാവണമെന്നും കമര്‍ ലൈല ഓര്‍മ്മിപ്പിച്ചു.
?ലൈബ്രറി പ്രസിഡന്റ് ഹാരിസ് തുമ്പോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാടിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെ ആദരിച്ചു. ദേശീയ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ സെലക്ഷന്‍ ലഭിച്ച ഉസ്മാന്‍ യാമിര്‍, വയനാട് ജില്ലാ അണ്ടര്‍ 24 ക്രിക്കറ്റ് ടീം താരം റാഷിദ് എന്നിവര്‍ക്ക് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീന്‍ ഹാജി മൊമെന്റോ നല്‍കി അനുമോദിച്ചു.
?ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷന്‍ മെമ്പര്‍ മുഫീദ തസ്‌നി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക എം, പഞ്ചായത്ത് ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാന്‍ സി.കെ. ചന്ദ്രശേഖരന്‍, ബാലന്‍, മാധ്യമപ്രവര്‍ത്തകന്‍ റഫീഖ് വെള്ളമുണ്ട, പ്രേംരാജ് ചെറുകര, മോയി കട്ടയാട്, മമ്മൂട്ടി ഏരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ലൈബ്രറി സെക്രട്ടറി നിയാസ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ടി.സി. മമ്മൂട്ടി നന്ദിയും പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരേ ബെഞ്ചില്‍ ഒരേ സ്വപ്നം: പ്രീസ്‌കൂള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അമ്മയും മകളും
  • അതിജീവനത്തിന്റെ പാതയില്‍ എ ഗ്രേഡിന്റെ തിളക്കം
  • ഇന്‍സ്റ്റാഗ്രാം വഴി വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
  • വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ദീപാദാസ് മുന്‍ഷി
  • ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
  • രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ എന്‍ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
  • കോണ്‍ഗ്രസ് അവഗണന: ടി.സിദിഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ സ്ഥാനം രാജിവെച്ചു
  • കാപ്പി കൃഷിയെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തണം: പ്രിയങ്ക ഗാന്ധി എം.പി.
  • അരുണ്‍ കെ പവിത്രന്‍ വയനാട് എസ്.പി
  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show