ഗോദയില്‍ സ്വര്‍ണ്ണം വാരി വയനാട് ജില്ലാ ടീം
തൃശ്ശൂര്‍: തൃശ്ശൂരില്‍ വച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ഗുസ്തി മത്സരത്തില്‍ വയനാട് ജില്ല മൂന്ന് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. 70 കിലോ വിഭാഗത്തില്‍ കെ.എ സിറാജ് (ഗവണ്‍മെന്റ് കോളേജ് മാനന്തവാടി), 79 കിലോ വിഭാഗത്തില്‍ ജെറില്‍ സെബാസ്റ്റ്യന്‍ (ജിവി എച്ച് എസ് എസ് മാനന്തവാടി), 86 കിലോ വിഭാഗത്തില്‍ നിസാര്‍ സി കെ (ഹോമിയോ ഡിപ്പാര്‍ട്ട്‌മെന്റ് കാട്ടിക്കുളം) എന്നിവരാണ് നേട്ടം കരസ്ഥമാക്കിയത്..
മാര്‍ച്ചില്‍ പഞ്ചാബില്‍ നടക്കുന്ന ദേശീയ സിവില്‍ സര്‍വീസ് കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
