ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിന് കിരീടം
പുല്‍പ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജിയേറ്റ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിന് കിരീടം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ റൗണ്ട്,കോമ്പൗണ്ട്,റീകര്വ്വ് ഇനങ്ങളില്‍ പുരുഷവിഭാഗം ടീം ഒന്നാം സ്ഥാനവും ഈ ഇനങ്ങളില്‍ തന്നെ പഴശ്ശിയുടെ വനിതാ ടീം റണ്ണേഴ്സ് അപ്പുമായി.രാജേഷ് രാജേന്ദ്രന്,പ്രിന്‍സ് ടോം,മുഹമ്മദ് ഷഫീക്ക്,ജസ്റ്റിന് വര്‍ഗീസ്,അമല്‍ ഉണ്ണിക്കുട്ടന്,ടെല്‍മ മോള്,ഡാനിയ ജിജി,സാന്ദ്ര ബെന്നി,അക്ഷര ദാസ് എന്നിവരാണ് പഴശ്ശിക്ക്് വേണ്ടി മത്സരിച്ചത്.ഇതോടെ ഇവര്‍ ഡിസംബര്‍ 25 മുതല്‍ ഭൂവനേശ്വറില്‍ നടക്കുന്ന ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി.കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവി ടോണി തോമസ് പൊടിമറ്റം,കോച്ച് ഓ.ആര് രഞ്ജിത്ത് എന്നിവരാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍