ലോഗോ പ്രകാശനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി : ഡിസംബര്‍ 26,27 തീയ്യതികളിലായി നടക്കുന്ന എം.എസ്.എഫ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം രാജ്യസഭാ എംപി യും മുസ്ലിം ലീഗ് ദേശീയ ട്രഷററുമായ പി വി അബ്ദുല്‍ വഹാബ് എംപി കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ചു നിര്‍വഹിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംപി നവാസ് കല്‍പ്പറ്റ, എംഎസ്എഫ് വയനാട് ജില്ലാ സെക്രട്ടറി മുനവര്‍ അലി സാദത്ത്, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ട് നിസാര്‍ കരടിപ്പാറ, സെക്രട്ടറി ഷഹീദുല്‍ മുനീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍