OPEN NEWSER

Sunday 18. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടുവയെ സ്‌പോട്ട് ചെയ്തതായി വനം വകുപ്പ്

  • Mananthavadi
16 Dec 2025

പനമരം/ കണിയാമ്പറ്റ: പനമരം  കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളില്‍ ആശങ്കയുയര്‍ത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂര്‍ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു.  ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പനമരംമേച്ചേരിചീക്കല്ലൂര്‍ റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് മാറി മാറി സഞ്ചരിക്കുന്നതിനാല്‍ കൃത്യമായി കടുവയെ ലൊക്കേറ്റ് ചെയ്യാനും പ്രയാസം നേരിടുന്നുണ്ടായിരുന്നു. അതിനിടെ അവിടെയും ഇവിടെയും കടുവയെ കണ്ടതായി വാട്‌സാപ്പില്‍ പ്രചരിക്കുന്നതും നാട്ടുകാരില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. നിലവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയം 12 മണിക്ക് അവസാനിച്ചിട്ടുണ്ട്. പുതിയ ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ത്ത്വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കും.ഇതിനിടെ ഡോണില്‍ പതിഞ്ഞ കടുവ ഡബ്ല്യു 112 ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് വയസോളം പ്രായമുള്ള ആണ്‍കടുവയാണിത്.

കല്‍പ്പറ്റ, ബേഗൂര്‍, വെള്ളമുണ്ട റെയ്ഞ്ച് ഓഫീസുകളില്‍നിന്നുള്ള ജീവനക്കാര്‍ പ്രദേശത്തു ക്യാംപ് ചെയ്യുന്നുണ്ട്. മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരേ ബെഞ്ചില്‍ ഒരേ സ്വപ്നം: പ്രീസ്‌കൂള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അമ്മയും മകളും
  • അതിജീവനത്തിന്റെ പാതയില്‍ എ ഗ്രേഡിന്റെ തിളക്കം
  • ഇന്‍സ്റ്റാഗ്രാം വഴി വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
  • വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ദീപാദാസ് മുന്‍ഷി
  • ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
  • രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ എന്‍ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
  • കോണ്‍ഗ്രസ് അവഗണന: ടി.സിദിഖ് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ സ്ഥാനം രാജിവെച്ചു
  • കാപ്പി കൃഷിയെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തണം: പ്രിയങ്ക ഗാന്ധി എം.പി.
  • അരുണ്‍ കെ പവിത്രന്‍ വയനാട് എസ്.പി
  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show