മീനങ്ങാടി കത്തീഡ്രല്‍ പെരുന്നാള്‍; മെഡിക്കല്‍ ക്യാമ്പ് നടത്തി
മീനങ്ങാടി: മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രലിന്റെയും സുല്‍ത്താന്‍ ബത്തേരി വിനായ ഹോസ്പ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിനായക ആശുപത്രി ചീഫ് ഡോ.മധുസൂദനന്‍, ഓര്‍ത്തോ വിഭാഗം ഡോ.നിധിന്‍, ജനറല്‍ മെഡിസിന്‍ ഡോ.സത്യനാഥന്‍, ഡോ.സഞ്ജു, ഗൈനക്കോളജി ഡോ.അഷ്മിറ എന്നിവര്‍ ക്യാമ്പില്‍ സേവനം അനുഷ്ഠിച്ചു. കൂടാതെ വിനായക ഹോസ്പിറ്റല്‍ സ്റ്റാഫ്, നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ക്യാമ്പില്‍ രോഗികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി. കത്തീഡ്രല്‍ വികാരി ഫാദര്‍ ബിജുമോന്‍ കര്‍ളോട്ടുകുന്നേല്‍, സഹവികാരിമാരായ ഫാദര്‍ റെജിപോള്‍ ചവര്‍പ്പനാല്‍, ഫാദര്‍ സോജന്‍ വാണാക്കുടി, ഫാദര്‍ എല്‍ദോ ജോണി ലീലാഭവനം, ട്രസ്റ്റി തോമസ് ടി.കെ, ജോ.ട്രസ്റ്റി, ജിതിന്‍ ജോണി, സെക്രട്ടറി സാബു വി.എം, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
