സേവന രംഗത്ത് ബദ്‌റുല്‍ ഹുദയുടെ മുന്നേറ്റം ശ്ലാഘനീയം: മന്ത്രി കെ.രാജന്‍
പനമരം: സാമൂഹിക സേവന രംഗത്ത് ബദ്‌റുല്‍ഹുദയും അതിന്റെ സാരഥി ഉസ്മാന്‍ മൗലവിയും നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം ഏറെ ശ്ലാഘനീയമാണെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. പനമരം ബദ്‌റുല്‍ഹുദയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി.പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സഹായം, അനാഥ കുട്ടികള്‍ക്ക് ഹോം കെയര്‍ സഹായം തുടങ്ങി ഒട്ടേറെ മേഖലകളില്‍ വയനാട് ജില്ലയില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥാപനമാണ് ബദ്‌റുല്‍ഹുദാ അക്കാദമി എന്ന് നേരത്തെ തന്നെ മനസിലാക്കിയതാണെന്നും നേരില്‍ കാണാന്‍ അവസരമുണ്ടായതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബദ്‌റുല്‍ ഹുദയുടെ സാരഥി ഉസ്മാന്‍ മൗലവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഏജന്‍സിയില്‍ നിന്ന് കിട്ടിയ അംഗീകാരമാണ് ഭാരത് സേവക് പുരസ്‌കാരം, അതിനുള്ള കേരള സര്‍ക്കാറിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ കൂടി ഈ സമയം ഞാന്‍ ഉപയോഗപ്പെടുത്തുന്നു മന്ത്രി പറഞ്ഞു
സി.പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, ടി അലി പനമരം തുടങ്ങിയവരും സംബന്ധിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
