ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി
കല്‍പ്പറ്റ: ജില്ലാ വിമുക്തി മിഷന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ കല്‍പ്പറ്റ ഗവ ഐ.ടി.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍വിമുക്തി മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.സി സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എസ്.എന്‍ ശ്രീജ അധ്യക്ഷയായ പരിപാടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.പി.വജീഷ്,ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ വി.കെ. ഭാസ്‌കരന്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ പി.വി റോയി, ഇ നിസാമുദ്ദീന്‍, പാരാ ലീഗല്‍ വളണ്ടിയര്‍ എം.സി ശ്രീരാമകൃഷ്ണന്‍, സി.മൊയ്തു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
