ഗുരുവായൂര്‍ ഏകാദശി; നെയ് വിളക്ക് സമര്‍പ്പണം നടത്തി
പനമരം: പനമരം കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തന്മാര്‍ വഴിപാടായി സമര്‍പ്പിച്ച 108 നെയ് വിളക്ക് തെളിയിച്ച് സമര്‍പ്പിച്ചു. രാവിലെ 6 മണി മുതല്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ അഖണ്ഡനാമജപവും സംഘടിപ്പിച്ചിരുന്നു. ഏകാദശി വ്രതമെടുക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ക്ഷേത്രം മേല്‍ശാന്തി മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഏകാദശി വിശേഷ പൂജകളും നടന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
