കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു.
കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകളില്‍ വാറന്റ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കല്‍പ്പറ്റ പോലീസ് എംഎല്‍എ ഓഫീസില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരാജയഭീതി പൂണ്ട സിപിഎം പ്രചരണത്തില്‍ നിന്നും മാറ്റിനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
