കാട്ടാന ആക്രമണം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
നീര്‍വാരം: നീര്‍വാരത്ത് യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതീകാത്മക പ്രതിഷേധ സമരം 15 മിനിറ്റിന് ശേഷം അവസാനിപ്പിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ ശക്തമായ ഫെന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും,ജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിബി, സജീവന്‍, പുഷ്പരാജന്‍, ജോയി തെയിലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പരീക്ഷ എഴുതാനായി പിതാവിനോടൊപ്പം നടന്നു പോകവെ നിര്‍വാരം സ്വദേശി സത്യജ്യോതിയെയാണ് കാട്ടാന ആക്രമിച്ചത്. നട്ടെല്ലിന് പരിക്കേറ്റ സത്യജ്യോതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
