ഡിഎഫ്ഒയെ കണ്ട് പ്രതിഷേധമറിയിച്ച് സിപിഎം
പനമരം: നീര്‍വാരത്തെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ഡിഎഫ്ഒ യെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ച് സിപിഎം പ്രാദേശിക നേതാക്കള്‍. നീര്‍വാരം സ്വദേശി സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്. മതിയായ നഷ്ടപരിഹാരവും ആവശ്യമായ ചികിത്സയും ഉറപ്പുവരുത്തുമെന്നും, നീര്‍വാരം കല്ലുവയല്‍ അമ്മാനി പ്രദേശത്ത് താല്‍ക്കാലിക വാച്ചര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും, മന്ത്രി ഒ ആര്‍ കേളു അനുവദിച്ച 7.5 കോടി രൂപയുടെ ക്രാഷ്ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്, അത് ഡിസംബര്‍ മാസാവസാനത്തോട്കൂടി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.കെ എം സുധാകരന്‍ (സിപിഎം പനമരം ഈസ്റ്റ് ലോക്കല്‍സെക്രട്ടറി), വാര്‍ഡ് ആറ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീഷ് കെ എസ്, ഉദയകുമാര്‍ കെ യു, വിവേക് കെ വി, ബിനു എം കെ എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
