അന്താരാഷ്ട്ര എയ്ഡ്‌സ് ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണം നടത്തി
മുട്ടില്‍: ഡിസംബര്‍ 1 അന്താരാഷ്ട്ര എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാനഎയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശ്രദ്ധ, നേര്‍ക്കൂട്ടം കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ കൂട്ടുചേര്‍ന്നുള്ള ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെ കുറിച്ചുള്ള ജില്ലാതല ബോധവല്‍ക്കരണ ക്ലാസ് ഡബ്ല്യു.എം.ഒ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് എം.എം.അബ്ദുല്‍ നിസാര്‍ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ അധ്യക്ഷത വഹിച്ചു. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ.ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഭയമല്ല അവബോധമാണ് ആവശ്യമെന്നും, നൈമിഷിക സന്തോഷത്തിന്റെ പുറകെ പോവാതെ ചെറുപ്പത്തിലെ പോസിറ്റീവ് ലഹരികള്‍ ശീലമാക്കാന്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.ഐ.സി.ടി.സി കൗണ്‍സിലര്‍ ഷൈനി ജോര്‍ജ്ജ് എയ്ഡ്‌സ് ദിന ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വിമുക്തി മിഷന്‍ വയനാട് ജില്ല കോഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.കെ.ജിതിന്‍ നന്ദി പ്രകാശനം നടത്തി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ബാബു സംബന്ധിച്ചു. ടമഷമ്യമി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
