കാല്‍ നൂറ്റാണ്ടിന്റെ ആതുര സേവനം: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.മോഹന്‍ദാസ് ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചു.
വയനാട്/ കോഴിക്കോട്: ഡോ.ടി.മോഹന്‍ദാസ് 25 വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിന് ശേഷം വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് 2025 നവംബര്‍ 30 നു വിരമിച്ചു. ഡോ. ടി മോഹന്‍ദാസ് 1965 നവംബര്‍ 10ന് ഗോപാലന്‍ വൈദ്യരുടെയും ചന്ദ്രമതിയുടെയും മൂത്ത മകനായി കോഴിക്കോട് ജില്ലയില്‍ കക്കോടിയില്‍ ജനിച്ചു. ഡോ. ടി. മോഹന്‍ദാസ് 1990ല്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി.എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം, 1991 ല്‍ സ്വകാര്യ ആശുപത്രിയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്, 1995 വരെ അദ്ദേഹം അവിടെ ജോലി ചെയ്തു. തുടര്‍ന്ന്, 1996 മുതല്‍ 2000 വരെ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ജോലി ചെയ്തു.2000 നവംബര്‍ 23ന് കോഴിക്കോട് ജില്ലയിലെ കക്കയം െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ അസിസ്റ്റന്റ് സര്‍ജനായി അദ്ദേഹം സര്‍ക്കാര്‍ ആരോഗ്യ സേവനത്തില്‍ ചേര്‍ന്നു. ശേഷം 2005 മുതല്‍ കോഴിക്കോട് കാക്കൂര്‍ െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തു. 2010ല്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസറായി കൊല്ലം ജില്ലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിയമിതനായി. തുടര്‍ന്ന്, 2010 മുതല്‍ 2013 വരെ, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍, 2013 ജനുവരി മുതല്‍ ജൂണ്‍ വരെ ആറ് മാസത്തേക്ക് വയനാട് ഡിഎംഒയുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു. ശേഷം 2013 ല്‍ തന്നെ കോഴിക്കോട് ഗവണ്‍മെന്റ് വനിതാശിശു ആശുപത്രിയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി ചേര്‍ന്ന അദ്ദേഹം ആറ് വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. 2019 ല്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസറായി നിയമിതനായി. നാലര വര്‍ഷം ഈ തസ്തികയില്‍ ജോലി ചെയ്ത ശേഷം ആറ് മാസം കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. അതിനുശേഷം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഡീഷണല്‍ ഡിഎംഒ , ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. ആറ് വര്‍ഷം സര്‍ക്കാര്‍ വനിതാ ശിശു ആശുപത്രിയില്‍ ക്വാളിറ്റി ഓഫീസര്‍ ഇന്‍ചാര്‍ജ് , റീജിയണല്‍ വിജിലന്‍സ് ഓഫീസര്‍, കോഴിക്കോട് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് കണ്‍വീനര്‍ എന്നീ പദവികള്‍ അദ്ദേഹം വഹിച്ചു. 2025 മാര്‍ച്ചില്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി നിയമിതനായി. വയനാട് ഡിഎംഒ ആയി ഒമ്പത് മാസക്കാലം മികച്ച സേവനം കാഴ്ച വെച്ചു. സേവന കാലത്ത് മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, ക്വാളിറ്റി ഓഫീസര്‍, റീജിയണല്‍ വിജിലന്‍സ് ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ വിവിധ തസ്തികകളിലായി വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. 25 വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിന് ശേഷം വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നവംബര്‍ 30 ന് സര്‍വീസില്‍ നിന്നും വിരമിച്ചു. ഭാര്യ സിന്ധു കോഴിക്കോട് ബി എസ് എന്‍ എല്‍ നിന്ന് സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ തസ്തികയില്‍ നിന്ന് സ്വമേധയാ വിരമിച്ചു. മകള്‍ പൂജ കോഴിക്കോട് എന്‍ ഐ ടി യില്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഗവേഷണം ചെയ്യുന്നു. മകന്‍ സൗരവ് മലപ്പുറം കാളികാവ് ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്യുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
