ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി
മീനങ്ങാടി: മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവാലയത്തിന്റെ ശിലാസ്ഥാപനത്തിന്റേയും മോര്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും മോര്‍ ഗീവര്‍ഗീസ് സഹദായുടെയും ഓര്‍മ്മപ്പെരുന്നാളിനും കൊടിയേറി. വികാരി ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ കൊടി കൊടിയേറ്റ് കര്‍മ്മം നര്‍വ്വഹിച്ചു. നാളെ വി കുര്‍ബാനക്ക് മലബാര്‍ ഭദ്രാ സനാധിപന്‍ അഭി.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനിയും പ്രധാന പെരുന്നാള്‍ ദിനമായ ഡിസംബര്‍ 3 ന് എംഎസ്ഒടി സെമിനാരി റെസിഡന്റ് മെത്രാപ്പോലിത്ത അഭി.കുര്യാക്കോസ് മോര്‍ തെയോഫീലോസ് തിരുമേനിയും പ്രധാന കാര്‍മ്മികത്വം വഹിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
