പഴശ്ശി ദിനാചരണം നാളെ
മാനന്തവാടി: പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ (നവംബര്‍ 30) രാവിലെ 9.30 ന് മാനന്തവാടി പഴശ്ശി മ്യൂസിയത്തില്‍ പഴശ്ശി ദിനാചരണവും സ്മൃതി സദസ് സെമിനാറും സംഘടിപ്പിക്കും. ചൂട്ടക്കടവ് ടിപ്പുസുല്‍ത്താന്റെ മരുന്നറ പരിസരത്ത് നിന്നും രാവിലെ 8.30 ന് പഴശ്ശിക്കുടീരത്തേക്ക് സ്മൃതി യാത്ര ആരംഭിക്കും. പഴശ്ശി മ്യൂസിയത്തില്‍ രാവിലെ 9.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രന്‍ കണ്ടാമല ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷനാവുന്ന പരിപാടിയില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ചരിത്രകാരന്‍ ഡോ. പി.ജെ വിന്‍സെന്റ്, കണ്ണൂര്‍ സര്‍വകലാശാല ബി.എഡ് സെന്റര്‍ കോഴ്‌സ് ഡയറക്ടര്‍ എം.പി അനില്‍, മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ തോമസ് മോണോത്ത്, മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി തോമസ്, ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷൈമ ടി ബെന്നി, പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് അസോസിയേറ്റ് പ്രൊഫ. ജോഷി മാത്യു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഷാജന്‍ ജോസ്, പഴശ്ശികുടീരം മ്യൂസിയം മാനേജര്‍ ഐ.ബി ക്ലമന്റ്, മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, നീതു വിന്‍സെന്റ് എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
