വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശവാഹകരാകണം:സി.ഷറഫുദ്ദീന്
ലഹരി വിരുദ്ധ സംസ്കാരം വിദ്യാര്‍ത്ഥികള്‍ തന്നെ രൂപപ്പെടുത്തിയെടുക്കണമെന്ന് ബത്തേരി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സി.ഷറഫുദ്ദീന്. സമൂഹത്തിലേക്ക് ഈ സന്ദേശം പകര്‍ന്ന് നല്‍കുന്നതിന് വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിമുക്ത വയനാടിനായി റേഡിയോ മാറ്റൊലി ആരംഭിച്ചിരിക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി കല്ലുവയല്‍ ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സറിനുളള ഒരു വലിയ കാരണം പുകയില ഉത്പന്നങ്ങളാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ച പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.സുധീഷ് മനോഹരന് പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുളള ആര്‍ജ്ജവം സമൂഹം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ എക്സൈസ് വകുപ്പിന്റേയും കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സഹകരണത്തോടെയാണ് വിമുക്തി പദ്ധതി നടപ്പാക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജി.ഹരിപ്രിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വി.ജി.കുഞ്ഞന്‍, റേഡിയോ മാറ്റൊലി അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ് കാക്കോനാല്‍, എംവിആര്‍ കാന്‍സര്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീയൂഷ് ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍