ബാവലി മൈസൂര്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി പുനരാരംഭിച്ചു
ബാവലി: ബാവലി മൈസൂര്‍ റോഡില്‍ നിര്‍ത്തിവെച്ച ടാറിംഗ്പ്രവൃത്തി പുനരാരംഭിച്ചു.വനമേഖല വരെയുള്ള 10 കിലോമീറ്റര്‍ റോഡ് പ്രവൃത്തിയാണ് വീണ്ടും കര്‍ണാടക പിഡബ്ല്യുഡി അധികൃതര്‍ ആരംഭിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തി നിര്‍ത്തിവെച്ച പ്രവൃത്തിയാണ് മാസങ്ങള്‍ക്ക് ശേഷം പുനഃരാരംഭിച്ചത്. രണ്ട് പാലങ്ങളും പുനര്‍ നിര്‍മ്മിക്കും.ബാവലി മുതല്‍ മൈസൂര്‍ വരെ 95 കിലോമീറ്ററില്‍ 10കിലോമീറ്റര്‍ കഴിച്ചു ബാക്കി 85 കിലോമീറ്റര്‍ റോഡില്‍ ദമ്മനഘട്ടെ വരെ വരുന്ന 66 കിലോമീറ്റര്‍ റോഡ് സ്‌റ്റേറ്റ് ഹൈവേ ഡെവലപ്‌മെന്റ് പ്രൊജക്റ്റില്‍ (എസ്എച്ച്ഡിപി) ഉള്‍പ്പെടുത്തി നാലുവരിപാത ആക്കുന്നതിനുള്ള കടലാസ് പണികള്‍ പൂര്‍ത്തിയായി വരികയാണ്. ബാക്കി വരുന്ന 19 കിലോമീറ്റര്‍ ജില്ലാ റോഡും എസ്എച്ച്ഡിപി യില്‍ പെടുത്താനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. ബാവലി കൊരട്ട ഗരെ എന്ന എസ്എച്ച് 33 റോഡാണ് എസ്എച്ച്ഡിപി യായി മാറുന്നത്. വയനാട്ടില്‍ നിന്നുള്ള കര്‍ണാടകത്തിലേക്കുള്ള എളുപ്പ പാതയാണ് എസ്എച്ച്ഡിപി യാവുന്നത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് 4 വരി പാതയാക്കുന്നത്. ഫോറസ്റ്റ് ഏരിയയില്‍ നിലവിലുള്ള സ്ഥിതി തന്നെ തുടരും.
ദമ്മനഘട്ടെ മുതല്‍ എന്‍ ബെളുത്തൂര്‍, മഗ്ഗെ ഗുണ്ടത്തൂര്‍ ജംഗ്ഷന്‍ കാരാപ്പുറ ഉദ്ബുര്‍ ചെക്ക്‌പോസ്റ്റ് വരെ 5 കിലോമീറ്റര്‍ റോഡ് ജില്ലാ റോഡ് വീതി കൂട്ടി ഗതഗതയോഗ്യമാക്കും.കര്‍ണാടക അധികൃതരുമായി എച്ച് ഡി കോട്ട എംഎല്‍എ അനില്‍ ചിക്കുമാതു മൈസൂര്‍ എം.പി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാര്‍ എന്നിവരുടെ കൂടി ശ്രമഫലമായിട്ടാണ് ടഒഉജ ഏറ്റെടുത്തത് മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന്‍ ഗ്രീന്‍ജിഞ്ചര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവിവിധ സംഘടനകള്‍ നിരന്തരമായി കര്‍ണാടക ഗവണ്‍മെന്റ് നിവേദനങ്ങളും മറ്റുമായി സമ്മര്‍ദ്ദം ചെലുത്തിയതും വയനാട് എംപി പ്രിയങ്കയുടെ ഇടപെടലും സഹായകമായതായിമാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അറിയിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
