സംസ്ഥാന തല ഏകദിന സെമിനാര്‍ സംഘടിപ്പിക്കും
മീനങ്ങാടി:ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മീനങ്ങാടി ഭൂമി ശാസ്ത്ര വിഭാഗം സംസ്ഥാന തല ഏകദിന സെമിനാര്‍ സംഘടിപ്പിക്കും.'കേരളം ഇന്നലെ,ഇന്ന്,നാളെ' എന്ന വിഷയത്തില്‍ ഡിസംബര്‍ 9 ന് സ്കൂളില്‍ വെച്ചു നടക്കുന്ന പരിപാടി ഐ .സി ബാലകൃഷ്ണന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന അക്കാദമിക് സെഷനില്‍ കേരളത്തിലെ വിവിധ കോളജുകളിലേയും സംഘടനകളിലേയും പ്രമുഖര്‍ പ്രഭാഷണം നടത്തും.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.കണ്ണൂര്‍ സര്‍വ്വകലാശാലയിലെ റിസര്‍ച്ച് സ്കോളര്‍ പി.അഹമ്മദ് ''പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കമ്മിറ്റി റിപ്പോര്‍ട്ടുകളും വയനാടിന്റെ ഭാവിയും'' എന്ന വിഷയം ലീഡ് പേപ്പറായി അവതരിപ്പിക്കും.ബന്ധപ്പെട്ട വിഷയത്തില്‍ പതിനാലു ജില്ലകളില്‍ നിന്നായി തെരഞ്ഞെടുത്ത ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ സെമിനാര്‍ പേപ്പര്‍ അവതരണവും നടക്കും.ഉച്ച കഴിഞ്ഞു നടക്കുന്ന അക്കാദമിക് സെഷനില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന വിനോദ വിജ്ഞാന പരിപാടികളും ലഘു സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ സംഘാടക സമിതി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍