മാതൃകയായി 'ഒരു പുഞ്ചിരി
പനമരം:വയനാട് ജില്ലാ സ്ക്കൂള് കലോത്സവ നഗരിയില്‍ കലാപരിപാടികളുടെ തിരക്കിനിടയിലും മാതൃകയാവുകയാണ് പനമരം ഗവ.ഹയര്‍ക്കെന്ററി സ്ക്കൂളിലെ ഗൈഡ്സ് വിദ്യാര്‍ത്ഥിനികള്‍. നിരാലംബരായ ക്യാന്‍സര്‍ രോഗികളുടെ ധനസഹായം എന്ന ഉദ്ദേശത്തോടെ ആരംഭിച്ച 'ഒരു പുഞ്ചിരി ' എന്ന സംരംഭത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവയുടെ വില്പനയിലൂടെയാണ് വിദ്യാര്‍ത്ഥിനികള്‍ ധനസമാഹരണം നടത്തുന്നത്. കലോത്സവം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ കച്ചവടം പൊടിപൊടിച്ചതോടെ വിദ്യാര്‍ത്ഥിനികളും തൃപ്തരാണ്. തങ്ങളുടെ ചെറുസഹായം രോഗികളുടെ ഒരു നേരത്തെ ഭക്ഷണത്തിനെങ്കിലും ഉപകരിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍