കലോത്സവ നഗരിയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍..!
പനമരം ഗവ.ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന മുപ്പത്തിയെട്ടാമത് വയനാട് റവന്യൂ ജില്ലാ കലോത്സവം തീര്‍ത്തും ഹരിതാപമാക്കാന് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ വയനാട് ശുചിത്വ മിഷനും പനമരം സ്ക്കൂളും കൈകോര്‍ത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു.ഗ്രീന്‍ പ്രോട്ടോക്കോളനുസരിച്ച് കലോത്സവ നഗരിയെ തീര്‍ത്തും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുകയാണ് പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.കവാടങ്ങള്‍ മുതല്‍ ഭക്ഷണശാലകള്‍ വരെ പ്ലാസ്റ്റിക് രഹിതമാക്കാന്‍ അക്ഷീണപ്രയത്നമാണ് ഇവര്‍ നടത്തുന്നത്. ഓല കൊണ്ടുള്ള വേസ്റ്റ് കുട്ടകള്‍, പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ടുള്ള പ്രവേശന കവാടങ്ങള്‍, മറ്റു അലങ്കാരങ്ങള്‍ മാത്രമാണ് നഗരിയിലുപയോഗിച്ചിരിക്കുന്നത്. ഭക്ഷണ ശാലയും പ്ലാസ്റ്റിക് വിമുക്തമാക്കിയിരിക്കുന്നു. കലോല്‍സവ നഗരിയില്‍ത്തന്നെ ശുചിത്വ മിഷന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസില്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എം.എസ്.സ്വാമിനാഥന് റിസേര്‍ച്ച് ഫൗണ്ടേഷന് പുത്തൂര്‍വയലില്‍ ഡിസംബര്‍ 12ന് 'നെല്ലിക്ക ' എന്ന പേരില്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
റിപ്പാര്‍ട്ട്: ഷഫ്വാന
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍