ആകാശ യാത്രയില്‍ സഹയാത്രികന് 'ജീവന്‍' നല്‍കി; രക്ഷകരായി രണ്ട് മലയാളി നേഴ്‌സുമാര്‍
അബൂദബി: നഴ്‌സുമാരായി ജോലിയില്‍ പ്രവേശിക്കാനായി ഒക്ടോബര്‍ 13ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കയറിയ യുവ നഴ്‌സുമാരായ പുല്‍പ്പള്ളി സ്വദേശി അഭിജിത്ത് ജീസിന്റെയും ചെങ്ങന്നൂര്‍ സ്വദേശി അജീഷ് നെല്‍സന്റെയും ആദ്യയാത്രയില്‍ തന്നെ ഇരുവര്‍ക്കും ഒരു ജീവന്‍ രക്ഷിക്കാനുള്ള നിയോഗം ഏറ്റെടുക്കേണ്ടി വന്നു. തൃശൂര്‍ സ്വ ദേശിയായ സഹയാത്രികനായ യുവാവ് ഗുരുതര ശ്വാസതടസ്സം നേരിടുന്നത് ആദ്യം കണ്ടത് അഭിജിത്താണ്. ശ്വാസോഛാസം ചെയ്യാനാകാതെ ചലനമറ്റു കിടക്കുന്ന യുവാവിനെ പരിശോധിച്ചപ്പോള്‍ ഹൃദയാഘാതമാണെന്നു മനസ്സിലായി. ഉടനെ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയും ആ നിമിഷം തന്നെ ഇരുവരും യുവാവിനു ജീവശ്വാസം നല്‍കുകയുമായിരുന്നു. രണ്ടു റൗണ്ട് സിപിആര്‍ കഴിഞ്ഞതോടെ യുവാവ് ശ്വസിച്ചു തുടങ്ങി. വിമാനത്തിലുണ്ടായിരുന്ന ഡോ.ആരിഫ് അബ്ദുല്‍ ഖാദര്‍ രോഗിക്ക് ഐവി ഫ്‌ലൂയിഡ് നല്‍കി. അബുദാബിയില്‍ ഇറങ്ങുന്നതുവരെ ചികിത്സ ലഭിച്ചതോടെ യുവാവ് അപകടനില തരണം ചെയ്തു.
ആര്‍പിഎമ്മില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് ഇന്ത്യയില്‍ സ്റ്റാഫ് നഴ്‌സുമാരായിരുന്നു അഭിജിത്തും അജീഷും. വിമാനത്തില്‍ നടന്ന കാര്യങ്ങള്‍ ഇരുവരും അധികമാരോടും പറഞ്ഞിരുന്നില്ല. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ആര്‍പിഎമ്മിലെ മറ്റൊരു ജീവനക്കാരനായ ബ്രിന്റ് ആന്റോയാണ് ഇരുവരുടെയും സമയോചിതമായ പ്രവൃത്തി ആര്‍പിഎം സഹപ്രവര്‍ത്തകരോട് പറയുന്നത്. തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട മാനേജ്‌മെന്റ് ഇരുവരെയും ആദരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
