ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
വയനാട് തൃക്കൈപ്പറ്റ സ്വദേശി ജംഷീദ് (27)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ വൈകുന്നേരം ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തുനിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വില്പനക്കായി സൂക്ഷിച്ച 1.05 കി.ഗ്രാം കഞ്ചാവും ഇയാളില്‍നിന്നും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ബത്തേരി അഡി.എസ്ഐ എകെ ജോണി, എസ് സിപിഓ പരീഷ് കുമാര്‍, സിപിഓ മാരായ ഹസ്സന്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍