സംസ്ഥാന സര്‍ക്കാര്‍ വയനാടിനെ അവഗണിക്കുന്നു:ബി.ഡി.ജെ.എസ്
ബത്തേരി:ബി.ഡി.ജെ.എസ് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ രണ്ടാം ജന്മദിനത്തിന്റെ ഭാഗമായി ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു. സംഗമം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ.ഷാജി ഉദ്ഘാടനം ചെയ്തു. രാഷ്ട്രിയ ലാഭത്തിനായ് സംസ്ഥാന സര്‍ക്കാര്‍ വയനാടിനെ അവഗണിക്കുകയാണ് യോഗം വിലയിരുത്തി.വയനാടിന്റെ വികസന സാധ്യാതകളെ സര്‍ക്കാര്‍ നയങ്ങള്‍ പിന്നോട്ട് നയിക്കുകയാണെന്നും വയനാടിന്റെ റെയില്‍വ്വേ പദ്ധതി തകിടം മറിച്ചു,നിര്‍മ്മണ മേഖലയുള്‍പെടെ എല്ലാം തകര്‍ച്ചയുടെ വാക്കിലാണ് ഇതിനെല്ലാം എതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബി.ഡി.ജെ.എസ് .ജില്ലാ ട്രഷറര്‍ കെ.എന്‍.മനോജ് അദ്ധ്യക്ഷത വഹിച്ചു. യുവജനസേന സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ഡി.സാബു, മഹിള ജനസേന സംസ്ഥാന ജനറല്‍ സെക്രട്ടറി അനസൂയാ രവി, സെക്രട്ടറി രജനീ മനോജ്,ആഉഖട ജില്ലാ സെക്രട്ടറി ജോബി കട്ടക്കയം, ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.പ്രഭാകരന്, യുവ ജന സേന ജില്ലാ പ്രസിഡണ്ട് കെ .എസ്.സജി എന്നിവര്‍ സംസരിച്ചു.എ.ബി.ജയപ്രകാശ് ,ജിജി ചാണ്ടി, സന്തോഷ് ചുള്ളിയോട്, സ്മിജിത്ത് പി.ജി., പി.ടി. റജീ, അരുണ്‍ കെ.ജി., പി.ആര്.സജി, എന്നിവര്‍ നേതൃതം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍