ജില്ലാ സ്കൂള്‍ കലോത്സവം കലവറ നിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പനമരം: വയനാട് ജില്ലാ സ്കൂള്‍ കലോത്സവം കലവറ നിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.കലവറ തുറന്നതോടെ വിഭവ സമാഹരണം തകൃതിയായി.വടുക് തൊട്ട് അച്ചിക്ക വരെയുണ്ട്, കുടുംബശ്രീയും മാതൃ പി.ടി.എ യുടെയും നേതൃത്വത്താലാണ് രുചി ഭേദങ്ങളുടെ കൂട്ടൊരുക്കാന്‍ ഊര് കയറിയിറങ്ങിചേരുവകള് ശേഖരിക്കുന്നത്.കലോത്സവ നഗരിയിലെഊട്ടുപുരയോട് ചേര്‍ന്നാണ് കലവറ ഒരുക്കിയത്.നാളെ പനമരം പഞ്ചായത്തിലെ ഇരുപത്തിമൂന്ന് വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും വിഭവ ശേഖകരണം നടത്തും.രക്ഷിതാകളും കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച കലവറ നിറക്കല്ജനകീയമായി.വടുക്,മുളക് ,തുറമാങ്ങ തുടങ്ങി നാടന്‍ ഇനങ്ങളും,ഇളവന്‍, വെണ്ട തക്കാളി, ' പച്ചമുളക്, മത്തന്‍, കാന്താരി തേങ്ങ, പടവലം, വാഴക്കുല കപ്പ, ചേന, ചേമ്പ് മുതലായ പച്ചക്കറികളും ഇന്നലെ കലവറയിലെത്തിയ വിഭവ ശേഖരത്തിലുണ്ട്.നാളെ വൈകുന്നേരം മൂന്നിന് പനമരം ടൗണില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്ഭക്ഷണകമ്മിറ്റിയുടെ ജനകീയ വിളംബരം ഒരുക്കിയിട്ടുണ്ട്.വ്യാപാരികളുടെ സഹകരണത്തോടെയാണ് പരിപാടി ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അസ്മത്ത് ചെയര്‍മാനും ഗടഠഡ ജില്ലാ സെക്രട്ടറി നിസാര്‍ കമ്പ കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണ ശാല ഒരുങ്ങുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍