ഇരുതലമൂരി പാമ്പുമായി നാല് പേരെ വനം വകുപ്പ് പിടികൂടി ;പിടിയിലായത് മണ്ണാര്‍ക്കാട് സ്വദേശികള്‍
കാറില്‍ മൈസൂരിലേക്ക് കടത്തുകയായിരുന്ന ഇരുതലമൂരി പാമ്പുമായി നാലുപേരെ വനം വകുപ്പ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശികളായ അലിഹസ്സന് (63), മുഹമ്മദ് ഷെരീഫ (31), കാര്ത്തികേയന്(29), അബ്ദുള്‍ റഹിമാന്‍(23) എന്നിവരെയാണ് പിടികൂടിയത്.ഇന്ന് ഉച്ചയോടെ മൂലകാവില് വെച്ചാണ് പാമ്പിനെ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും പതിനാലര ലക്ഷം രൂപയ്ക്ക് വാങ്ങി മൈസൂരില്‍ വില്‍പ്പനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
മൂലങ്കാവ് 64 ല്‍വെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച പാമ്പുമായി സംഘത്തെ പിടികൂടിയത്. സംഘം വാടകക്കെടുത്ത് സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, ത്രാസും, മൊബൈല്‍ ഫോണുകളും, സിം കാര്‍ഡുകളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ആര്.കൃഷ്ണദാസ്, മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് വാര്ഡന് വി.അജയ് ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍