OPEN NEWSER

Sunday 13. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

24 ചെറുകിട പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തില്‍:മന്ത്രി എം.എം.മണി

  • S.Batheri
04 Dec 2017

വൈദ്യുതി ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍  24 ചെറുകിട പദ്ധതികളുടെ നിര്‍മാണം  പുരോഗതിയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു.  കെ.എസ്.ഇ.ബി.യുടെ അമ്പലവയല്‍ 66 കെ.വി.സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഇപ്പോള്‍ 15 ശതമാനം വരുന്ന പ്രസരണ നഷ്ടം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.  ജല വൈദ്യുതിക്ക് പുറമേ കാറ്റ്, സൗരോര്‍ജ്ജം എന്നിവയുടെ സാധ്യതകളും തേടുന്നുണ്ട്.   പ്രതികൂല സാഹചര്യത്തിലും കറണ്ട് കട്ട് ഇല്ലാതെ പോകാന്‍ കഴിഞ്ഞതും സമ്പൂര്‍ണ്ണ വൈദ്യുതീകരണം സംസ്ഥാനത്ത്  നടപ്പാക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

66 കെ.വി. കണിയാമ്പറ്റ-സുല്‍ത്താന്‍ ബത്തേരി ലൈനില്‍ നിന്നും, കൊളഗപ്പാറ കവല മുതല്‍ അമ്പലവയല്‍ വരെ 110 കെ.വി. നിലവാരത്തില്‍ അഞ്ച് കിലോമീറ്റര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിച്ച് ഒരു 110 കെ.വി. സബ് സ്റ്റേഷന്‍ അമ്പലവയലില്‍ നിര്‍മ്മിക്കുന്നതിന് 1256 ലക്ഷം രൂപയ്ക്ക് കെ.എസ്.ഇ.ബി. ലിമിറ്റഡ് ഭരണാനുമതി നല്‍കി.  റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 1 ഏക്കര്‍ 4 സെന്റ് സ്ഥലം 82 ലക്ഷം രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയാണ് സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്.  സുല്‍ത്താന്‍ ബത്തേരി ലൈനും സബ് സ്റ്റേഷനും 110 കെ.വി. ആയി ഉയര്‍ത്തുമ്പോള്‍ അമ്പലവയല്‍ സബ് സ്റ്റേഷന്‍ 110 കെ.വി.ആകും.

66 കെ.വി. സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അമ്പലവയല്‍, മേപ്പാടി, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി സെക്ഷനുകളുടെ പരിധിയിലുള്ള നാല്‍പ്പതിനായിരം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വൈദ്യുതി പരമാവധി തടസ്സം കൂടാതെ ലഭ്യമാക്കുവാനും പ്രദേശത്ത് 20 ശതമാനത്തോളം വോള്‍ട്ടേജ് വര്‍ദ്ധിപ്പിക്കുവാനും പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കുവാനും സാധിക്കും.  കൂടാതെ ജില്ലയില്‍ പരിഗണനയിലുള്ള വിവിധ ചെറുകിട ജല വൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ പ്രസരണം സുഗമമാക്കാനും അമ്പലവല്‍ സബ് സ്റ്റേഷന്‍ ഭാവിയില്‍ ഉപകാരപ്രദമാകും.

ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍,  സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, ജില്ലാ പഞ്ചായത്ത് അംഗം  കുഞ്ഞുമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ രാജു, ട്രാന്‍സിഷന്‍ ഡയറക്ടര്‍ പി.വിജയകുമാരി, ചീഫ് എന്‍ജിനിയര്‍ ജെയിംസ് എം.ഡേവിഡ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി.പ്രസന്ന,  എം.യു.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.  

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
  • അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത:എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍
  • തീക്കട്ടയില്‍ ഉറമ്പരിച്ചു..!! പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ മുറിയില്‍ നിന്ന് 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയി
  • ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.
  • വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show