ഡി.വൈ.എഫ്.ഐ യില്‍ ചേര്‍ന്നവര്‍ക്ക് സ്വികരണം നല്കി.
പുല്‍പ്പള്ളി: വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ഡി.വൈ.എഫ്.ഐ യില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് .ഡി.വൈ.എഫ്.ഐ മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിക്കല്ലുരില് സ്വികരണം നല്കി.സ്വീകരണ സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ റഫീഖ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ സി.പി.ഐ.എമ്മിന് മാത്രമേ കഴിയുകയുള്ളൂവെന്നും വര്‍ഗ്ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ഉദാസീനത കാണിക്കുകയാണന്നും അദേഗം പറഞ്ഞു.ബി.ജെ.പി യില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി പാര്‍ട്ടിയില്‍ ചേര്‍ന്ന 80തോളം പ്രവര്‍ത്തകര്‍ക്കാണ് സ്വികരണം നല്‍കിയത്.ഡി.വൈ.എഫ്.ഐ മുള്ളന്‍കൊല്ലി പഞ്ചായത്ത് സെക്രട്ടറി ജോബിഷ് .അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് പി.എ മുഹമ്മദ് ഗ്രാമ പഞ്ചായത്തംഗങ്ങാളായ, സി.പി വിന്‍സെന്റ് ,ദ ഷിദ പ്രതിഷ്, കെ.ബി ജോബി.സി.പി.ഐ മുള്ളന്കൊല്ലിലോക്കല്.സെക്രട്ടറി പി.എം ബിജു.,ചന്ദ്രബാബു,സണ്ണി ഓലിക്കരോട്ട്, ജോര്‍ജ്ജ് വെളിയത്ത് മാലില്‍,അബ്ദുള്‍ റസാഖ്, പൗലോസ് പി.ജെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍