പ്രിയദര്‍ശിനി കപ്പ് ഫുട്ബാള്‍: എ. വൈ.സി ഉച്ചാരക്കടവ് ജേതാക്കള്‍
സുല്‍ത്താന്‍ ബത്തേരിയില്‍ കിഡ്നി രോഗികളുടെ ചികിത്സാ ധനശേഖരണാര്‍ത്ഥം നടത്തിയ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഡെല്‍റ്റാ അമ്പലവയല്‍ സ്പോണ്സര് ചെയ്ത എ.വൈ.സി ഉച്ചാരിക്കടവ് ജേതാക്കളായി.ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂസ്റ്റാര്‍ എഫ്.സി സുല്‍ത്താന്‍ ബത്തേരിയെ പരാജയപ്പെടുത്തിയാണ് ഉച്ചാരിക്കടവ് ജേതാക്കളായത്.വിജയികള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് െ്രെപസും, കൊച്ചിക്കുന്നേല്‍ കൊച്ചുണ്ണി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും സമ്മാനമായി നല്കി.റണ്ണേഴ്സ് അപ്പ് ടീമിന് അമ്പതിനായിരം രൂപ ക്യാഷ് െ്രെപസും, തെക്കെ നാലില്‍ ശോശാമ്മ മെമോറിയല്‍ ട്രോഫിയും സമ്മാനിച്ചു.കിഡ്നി രോഗികളുടെ ധനശേഖരണാര്‍ത്ഥം നടത്തിയ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ലഭിച്ച തുകയില്‍ നിന്നും മുപ്പതോളം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് നുള്ള ധനസഹായം നല്കി.കിഡ്നി ദാനം നല്കിയ ഫാദര്‍ ഷിബു എവറോളിംഗ് ട്രോഫി സമ്മാനിച്ചു.എന്‍.എം വിജയന് അദ്ധ്യക്ഷത വഹിച്ചു.കിഡ്നി രോഗികള്‍ക്കുള്ള ധനസഹായം നഗരസഭാ കൗണ്‍സിലര്‍ അഡ്വ ആര് രാജേഷ് കുമാര്‍ നല്കി.കുന്നത്ത് അഷ്റഫ് ,സക്കരിയ മണ്ണില്‍, നിസി അഹമദ്, തുടങ്ങിയര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍