മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; ഓറിയന്റേഷന്‍ ട്രെയിനിങ് നടത്തി.
മാനന്തവാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രോജക്ട് ഉന്നതി സംബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, മേറ്റുമാര്‍ എന്നിവര്‍ക്ക് ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ വച്ച് ഓറിയന്റേഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുധീര്‍ സി യുടെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന സ്ഥാപന പ്രതിനിധി മരിയ ബേബി സ്വയംതൊഴില്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി. സ്വപ്ന.പി.സി,സ്വാഗതം പറഞ്ഞു. ബിജു. ടി,
കുമാരന്‍ ചെമ്പോട്ടി, ഹരികുമാര്‍. ആര്‍, കാവ്യ കെ. ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
txl00c
