വാളേരി ഉന്നതിയില്‍ ശ്മശാനം നിര്‍മ്മിക്കണം: എ.എം കുഞ്ഞിരാമന്‍
മാനന്തവാടി: എടവക പഞ്ചായത്തിലെ വാളേരി ഗോത്ര വര്‍ഗ്ഗ ഉന്നതിയില്‍ ശ്മശാനം നിര്‍മ്മിക്കണമെന്ന് മുന്‍ ഗ്രാമപഞ്ചായത്തംഗം എ.എം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1979ല്‍ താന്‍ ഗ്രാമപഞ്ചായത്തംഗമായിരുന്ന കാലഘട്ടത്തില്‍ സംഭാവനയായി ലഭിച്ച ഭൂമിയും, വില കൊടുത്ത വാങ്ങിയ ഭൂമിയും പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ആധാരം ചെയത് നല്‍കുകയും വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ഗോത്ര വിഭാഗത്തിലെ 50 കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ താന്‍ വില കൊടുത്ത് വാങ്ങി നല്‍കിയ ഭൂമിയിലാണ് സംസ്‌ക്കരിച്ചിരുന്നത്.ആ ഭൂമിയില്‍ ഇപ്പോള്‍ സ്ഥലമില്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം വളരെയെറെ ബുദ്ധിമുട്ടിയാണ് സംസ്‌ക്കരിച്ചത്. ഇനിയൊരാള്‍ മരിച്ചാല്‍ ശ്മശാന ഭൂമിക്കായി അലയേണ്ട സ്ഥിതിയിലാണ് ഇവിടെ ഉള്ള കുടുംബങ്ങള്‍. അടിയന്തിരമായി വാളേരി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി ശ്മശാന ഭൂമി കണ്ടെത്തി സൗകര്യമൊരുക്കണമെന്നും, ഇതൊടൊപ്പം തന്നെ 10 സെന്റില്‍ താഴെ ഭൂമിയും വീടുമായി കഴിയുന്ന 100 കണക്കിനാളുകള്‍ പഞ്ചായത്തില്‍ ഉണ്ടെന്നും ഇവര്‍ക്കായി പൊതു ശ്മശാനം കണ്ടെത്താന്‍ ത്രിതല പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണമെന്നും കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
px5hi4
