OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോചെ ഇന്‍ഷൂറന്‍സിലൂടെ 1 രൂപയ്ക്ക് ഇന്‍ഷൂറന്‍സ്

  • Keralam
14 Oct 2025

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരഭമായ ബോചെ ഇന്‍ഷൂറന്‍സ് ലോഞ്ച് ചെയ്തു. താങ്ങാനാവുന്ന നിരക്കില്‍ സമഗ്രമായ കവറേജ് ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുക എന്നതാണ് ബോചെ ഇന്‍ഷൂറന്‍സിന്റെ ലക്ഷ്യം. കൊച്ചി റിനൈ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈഫ് ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, വാഹന ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ഇന്‍ഷൂറന്‍സ് മേഖലയിലെ എല്ലാ സേവനങ്ങളും ഇന്ത്യയിലെ പ്രമുഖ ഇന്‍ഷൂറന്‍സ്
കമ്പനികളുമായുള്ള സഹകരണത്തോടെ ബോചെ ഇന്‍ഷൂറന്‍സില്‍ ലഭ്യമാണ്.


 ഏറ്റവും മികച്ച സ്‌കീമുകള്‍ ഏറ്റവും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യതവും സമഗ്രവുമായ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇന്‍ഷൂറന്‍സ് ബ്രാന്‍ഡായി ബോചെ ഇന്‍ഷൂറന്‍സിനെ മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബോചെ പറഞ്ഞു.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരവധി സ്‌കീമുകള്‍ ആരംഭിക്കുമെന്നും ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നതാണ് തന്റെ ആശയമെന്നും ബോചെ പറഞ്ഞു. ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ തുടങ്ങിയ 33 രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന 500 രൂപ പ്രീമിയ തുക വരുന്ന പോളിസി, 1 ഒരു രൂപയ്ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുന്നതായി അദ്ദേഹം അറിയിച്ചു.
ഡോ.സഞ്ജയ് ജോര്‍ജ് (സി.ഇ.ഒ., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), നോബി എം. തോമസ് (എം.ഡി & സിഇഒ, ബോചെ ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ്), അനില്‍ സി.പി. (മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), ജിസോ ബേബി (ചെയര്‍മാന്‍, മലങ്കര മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി), കാന്ത് കെ. ജെയിംസ് (സി.ഒ.ഒ., ബോചെ ഭൂമിപുത്ര െ്രെപവറ്റ് ലിമിറ്റഡ്), സ്വരാജ് (സിഎഫ്ഒ), മണികണ്ഠന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബോചെ
ഇന്‍ഷൂറന്‍സിന്റെ ഏജന്റുകളായി പ്രവര്‍ത്തിച്ച് വരുമാനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9072366668 എന്ന നമ്പറില്‍ ബന്ധപ്പെടാം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   16-Oct-2025

9upi0k


   14-Oct-2025

b8p8vm


LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show