വനവത്ക്കരണ പദ്ധതിക്ക് തുടക്കമായി
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ വയനാടന്‍ തനിമ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന വനവത്ക്കരണ പദ്ധതിക്ക് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ തുടക്കമായി.അശാസ്ത്രീയമായി നടക്കുന്ന വ്യാപക മരംമുറിയും, വരള്‍ച്ചയും, കുടിവെള്ളക്ഷാമവും പരിഹരിക്കുന്നതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥികളും കാമ്പസിനുള്ളില്‍ ഒരു മരം നട്ട് സംരക്ഷിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സി.കെ.ശശിന്ദ്രന് എം എല്‍ എ സ്കൂള്‍ കോമ്പൗണ്ടില്‍ പ്ലാവിന് തൈ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ.ആര്.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് കുമാര്‍, ജയറാം, ഹരിദാസ്,സജി വര്‍ഗിസ്,സിത്താര ജോസഫ്,വിനിഷ്,രഘു ലാല്‍, വിജയന് സാബു,ഷാജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍