വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി.
മുട്ടില്‍: പരിയാരം ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. പി.ടി.എ യും അധ്യാപകരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡന്റ് ഒ.ഹസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ.രജനി, സീനിയര്‍ അസിസ്റ്റന്റ് എം.സുനില്‍കുമാര്‍, അഷറഫ് വാഴയില്‍, കെ മുജീബ്, യൂനസ് മാറായില്‍, ഷുക്കൂര്‍ കാതിരി ,എം.കെ.ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസി.ഡവലപ്പ്മെന്റ് കമ്മീഷണര്‍ പി.സി.മജീദ് ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍