കത്തോലിക്ക കോണ്‍ഗ്രസ് സാമുദായിക ശാക്തീകരണത്തിലൂടെ രാഷ്ട്രപുരോഗതിക്കായി യത്നിക്കണം :ഫാ.ആന്റോ മാമ്പള്ളി
പുല്‍പ്പള്ളി :സീറോമലബാര്‍ സഭയുടെ ഏറ്റവും വലിയ അല്മായ സംഘടനയും സഭയുടെ സാമൂഹ്യമുഖവുമായ കത്തോലിക്ക കോണ്‍ഗ്രസ് സാമുദായിക ശാക്തീകരണത്തിലൂടെ രാഷ്ട്രപുരോഗതിക്കായി യത്നിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ.ആന്റോ മാമ്പള്ളി ആഹ്വാനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് മരകാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദഹംഡയമണ്ട് ജൂബിലി ആഘോഷിച്ച ഇടവകയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രാര്‍ത്ഥനയോടെ പുതിയ തലമുറയ്ക്ക് മാതൃകയായികൂടെ നില്ക്കുന്നമുതിര്ന്ന സഹോദരങ്ങളെ ആദരിക്കുന്നത് പുതുതലമുറ മാതൃക യാക്കണം. ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ന്യൂ ജനറേഷന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അറുപതുവയസിനുമേല്പ്രായമായ ഇടവകാംഗങ്ങള്‍ക്കായി പ്രേത്യേക പ്രാര്‍ത്ഥനയും മെമെന്റോ സമര്‍പ്പണവും സ്നേ ഹവിരുന്നും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് വികാരി ഫാ:വിന്‍സെന്റ് പുതുശ്ശേരി, രൂപതാ പ്രസിഡണ്ട് ഡോ:കെ. പി. സാജു, ജെയിംസ് മറ്റം, ജോസ് വട്ടമറ്റം, തോമസ് ഒറ്റകുന്നേല്‍, ജോര്‍ജ് പാഴുകാല രൂപതാ സെക്രട്ടറി വര്‍ക്കി നിരപ്പേല്‍, ജോര്‍ജ് കൊല്ലിയില്‍, സ്കറിയ ഏറനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍