പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബത്തേരി എംഎല്‍എ ബാലകൃഷ്ണനും മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയും ജനങ്ങളെയും പെരിക്കല്ലൂര്‍ പള്ളി ഇടവകാംഗങ്ങളെയും വഞ്ചിച്ചതായി സിപിഐഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ഷക ജനതയുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിങ് സെന്റര്‍. ദീര്‍ഘദൂര സര്‍വീസുകള്‍ക്കും ഗ്രാമീണ മേഖലയ്ക്കും ഒരുപോലെ സഹായകരമാകുന്ന സെന്റര്‍ നിര്‍മ്മാണത്തിന് രണ്ട് ഏക്കര്‍ ഭൂമിയാണ് പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫെറോന ചര്‍ച്ച് നല്‍കിയത്. ഇതില്‍ ഒരു ഏക്കര്‍ സൗജന്യ നിരക്കിലും ഒരു ഏക്കര്‍ പൂര്‍ണമായും സൗജന്യമായുമാ ണ് നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി ഹാള്‍ട്ടിംഗ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് പള്ളിമുറ്റത്തായിരുന്നു.ഈ ഒരവസ്ഥയ്ക്ക് പരിഹാരം എന്ന നിലയിലാണ് ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ ഗ്രാമപഞ്ചായത്ത് 2018 സ്ഥലം വാങ്ങിയത്. എന്നാല്‍ പഞ്ചായത്ത് ഭൂമിയുടെ രേഖ സംസ്ഥാന സര്‍ക്കാരിനോ കെഎസ്ആര്‍ടിസിക്കോ കൈമാറാന്‍ നാളിതുവരെ യാതൊരുവിധ നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലെന്നും സിപിഐഎം ആരോപിച്ചു.
കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത് തങ്ങള്‍ക്ക് സ്വന്തമായി ഭൂമി കിട്ടിയാല്‍ മാത്രമേ സെന്റര്‍ സെന്റര്‍ ആരംഭിക്കാന്‍ സാധിക്കൂ എന്നാണ്. 30 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചു 2021 22 പാര്‍ക്കിംഗ് യാര്‍ഡ് പണിതിരുന്നു. ഇതിപ്പോള്‍ തെരുവ് നായ്ക്കളുടെ സങ്കേതമായി മാറിക്കഴിഞ്ഞു. ഈ നിര്‍മ്മാണം സംബന്ധിച്ച് വന്‍ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. 14 ദീര്‍ഘദൂര സര്‍വീസുകള്‍ ആണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ വെളുപ്പിനെ 3 30 ന് ആരംഭിക്കുന്ന പാലാ ബസ്. വൈകിട്ട് 6 15ന് പുറപ്പെടുന്ന കോട്ടയം സൂപ്പര്‍ ഡീലക്‌സ്. രാത്രി 9 45 നു പുറപ്പെടുന്ന അടൂര്‍ സൂപ്പര്‍ഫാസ്റ്റ് ജനങ്ങള്‍ക്ക് ഉപകാരമായിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കി. നല്ല കളക്ഷന്‍ ഉണ്ടായിരുന്ന സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരു ഇടപെടലും എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിന് മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഫലപ്രദമായി ലഭ്യമല്ല. അസൗകര്യങ്ങളെ തുടര്‍ന്നു സര്‍വീസുകള്‍ നിര്‍ത്തലാക്കി പോകുന്ന സ്ഥിതിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ വേണ്ടെന്ന എംഎല്‍എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ദുഷ്ടലാക്കാണ് കാരണം. അടിയന്തരമായി ഭൂമി കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കൈമാറി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അലംഭാവത്തിനും നാടിന്റെ വികസനത്തിനായി പെരിക്കല്ലൂര്‍ പള്ളി വിട്ടു നല്‍കിയ ഭൂമി നിഷിപ്ത താല്പര്യത്തിനായി കൈവശപ്പെടുത്തി വഞ്ചിച്ചിരിക്കുന്നതിനു എതിരെ ശക്തമായ പ്രക്ഷോഭ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സിപിഐഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം എസ് സുരേഷ് ബാബു. ബൈജു നമ്പിക്കൊല്ലി. ലോക്കല്‍ സെക്രട്ടറി സിപി വിന്‍സെന്റ്. പി ജെ പൗലോസ്. കെ വി ജോബി. അനീഷ് ബി എന്നിവര്‍ സംസാരിച്ചു.
പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍; എംഎല്‍എ ബാലകൃഷ്ണനും ഭരണസമിതിയും ജനങ്ങളെ വഞ്ചിച്ചു: സിപിഐഎം
അഭിപ്രായങ്ങൾ (Comments)