കുറുവ ദ്വീപ്: സി.പി.എം നിലപാട് അപഹാസ്യം: യൂത്ത് കോണ്‍ഗ്രസ്.
പുല്‍പ്പള്ളി:ജില്ലയുടെ ഏറ്റവും പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് എത്രയും വേഗം തുറന്നു കൊടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.സി.പി.ഐ -സി പി എം തര്‍ക്കമാണ് പ്രതിസന്ധിക്കു കാരണം, ഇതു മൂലം പാവപ്പെട്ട ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുകയാണെന്നും വനം വകുപ്പ് ഇതില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും അപലപനീയമാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.വിനോദ സഞ്ചാര മേഖലയില്‍ കോടികള്‍ വരുമാനമുള്ള കുറുവദ്വീപിനെ തകര്‍ക്കാന്‍ ഭരണകക്ഷികള്‍ ശ്രമിക്കുന്നത് രാഷ്ട്രീയ അല്പതരമാണ്. എത്രയും പെട്ടെന്ന് നീതിപൂര്‍വ്വമായ തീരുമാനം കൈകൊണ്ടില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രസിഡന്റ് സിജു തോട്ടത്തില്‍ അധ്യക്ഷനായി. രെജീഷ് എന്‍ ആര് , അശ്വിന് വേണുഗോപാല്‍, പൗലോസ് കുര്യന്,ബിപീഷ് രാജ് , ബിജോയ് ജോസ് ,അല്‍ജിത് ജേക്കബ്,സിജു മാളിയേക്കല്‍, ജേക്കബ് കൊച്ചേരി, എബി തോമസ്, ഡെന്‍സ് ബേബി, ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍