പീസ് വില്ലേജില്‍ സ്‌നേഹ സംഗമമൊരുക്കി മുട്ടില്‍ എന്‍എസ്എസ് യൂണിറ്റ്
പിണങ്ങോട്: മുട്ടില്‍ ഡബ്ല്യുഒവിഎച്ച്എസ് സ്‌ക്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിണങ്ങോട് പീസ് വില്ലേജില്‍ സ്‌നേഹ സംഗമമൊരുക്കി. എന്‍എസ്എസിന്റെ സുകൃതം സ്‌നേഹ സംഗമം പരിപാടിയുടെ ഭാഗമായാണ് ഓണാഘോഷത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. എന്‍എസ്എസ് വോളണ്ടിയേഴ്‌സ് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ പീസ് വില്ലേജിന് സമ്മാനിച്ചു. പ്രോഗ്രാം ഓഫീസര്‍ സഫുവാന്‍ മാസ്റ്റര്‍, അധ്യാപകരായ നൗഷാദ്, ഹഫ്‌സത്ത്, സീനത്ത്, എന്‍എസ്എസ് ലീഡര്‍മാരായ മുഹമ്മദ് ഫാദില്‍, അഫ്‌റ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍പതില്‍ അധികം വരുന്ന പീസ് വില്ലേജിലെ അന്തേവാസികളും നൂറോളം എന്‍എസ്എസ് വോളണ്ടിയര്‍മാരും പരിപാടിയില്‍ സംബന്ധിച്ചു. സമൂഹത്തില്‍ ഒറ്റപ്പെടുന്നവരെ ചേര്‍ത്ത് പിടിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
