വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓണാഘോഷം നടത്തി
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രാദേശിക ഘടങ്ങളായ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, സ്വാശ്രയ സംഘങ്ങള്‍ എന്നിവയിലെ അംഗങ്ങള്‍ പങ്കെടുത്ത ഓണാഘോഷം കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോക്ടര്‍ വി ആര്‍ ഹരിദാസ് ഉത്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ. ജിനോജ് പാലത്തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്‌ററ്യന്‍ പാലംപറമ്പില്‍, കാരിത്താസ് ഇന്ത്യ സ്‌റ്റേറ്റ് ഓഫീസര്‍ അഭീഷ് ആന്റണി എന്നിവര്‍ ഓണസന്ദേശം നല്‍കി. മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ, മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ആലിസ് സിസില്‍, ഗവേര്‍ണിംഗ് ബോഡ് അംഗം ചാക്കോ ചെറുപ്ലാവില്‍, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെവിന്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് റെവ.ഫാ. ആന്റ്റോ മമ്പള്ളില്‍, മാനന്തവാടി പ്രസ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിഭവ സമ്രദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഫോട്ടോ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോക്ടര്‍ വി ആര്‍ ഹരിദാസ് ഉത്ഘാടനം ചെയ്യുന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
