ഒരിടത്ത് മഴ ; ഒരിടത്ത് വെയില്‍ !
മാനന്തവാടി: ഞായറാഴ്ച വൈകിട്ട് മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ മാനന്തവാടിക്കടുത്തുള്ള ചില പ്രദേശങ്ങളില്‍ പുഴയില്‍ നിന്നും വെള്ളം കയറി തുടങ്ങി. തലപ്പുഴ, കമ്പിപ്പാലം, എസ് വളവ്, കുഴിനിലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറി തുടങ്ങിയത്. നിലവില്‍ വീടുകളിലും മറ്റും വെള്ളം കയറിയതായുള്ള വിവരം ലഭ്യമല്ല. എങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വയനാടിന്റെ മറ്റ് പലയിടങ്ങളിലും മഴ ശരാശരിക്കും കുറവായാണ് പെയ്യുന്നത്. കല്‍പ്പറ്റ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൊക്കെ ഇന്നലെയും, തിങ്കളാഴ്ചയുമൊക്കെ വെയിലായിരുന്നു. പ്രതികൂല കാലാവസ്ഥ ഓണവിപണിയെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും ഇടവേളകളില്‍ ലഭിക്കുന്ന വെയിലിന്റെ മറവില്‍ കച്ചവടം പൊടിപൊടിക്കാനുള്ള തത്രപ്പാടിലാണ് വഴിയോരക്കച്ചവടക്കാരടക്കമുള്ളവര്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
