ഓണാഘോഷം നടത്തി
പുല്‍പ്പള്ളി: സെക്കന്‍ഡറി പാലിയേറ്റീവ് സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വടാനക്കവല വനമൂലികയില്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്ദ്രബാബു, കെ.എം. ജോര്‍ജ്, ജില്ലാ സെക്രട്ടറി വി. വേലായുധന്‍, പി.എ. നാസര്‍, ആന്‍മരിയ തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
