സു.ബത്തേരി ഉപജില്ലാ കലോത്സവം ഉദ്ഘാടനം നാളെ
മുട്ടില്‍: സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ കലോത്സവം നാളെ (നവംബര്‍ 27) ഉച്ചയ്ക്ക് രണ്ട് മണിക്ക് വയനാട് ഓര്‍ഫനേജ് വി.എച്ച്.എസ് സ്കൂളില്‍ ഐസി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന് എം.എല്‍. എ,എ.എം നജീം,എം.എ മുഹമ്മദ് ജമാല്‍,പി.കെ അസ്മത്ത്,ശകുന്തള ഷണ്മുഖന്, സി.കെ സഹദേവന്,ഇ.സൈതലവി,പി.പി അബ്ദുല്‍ ഖാദര്‍,കെ.എ മുജീബ്,പി.എ ജലീല്‍,ബിനുമോള്‍ ജോസ്,പി.വി മൊയ്തു തുടങ്ങിയവര്‍ സംബന്ധിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്യൂഷന്‍ മ്യൂസിക്, ഡിസ്പ്ലേ കലാപരിപാടികള്‍, ബാന്റ് മേളം എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍