നീര്‍വാരം ഗവ:ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടോദ്ഘാടനം
നീര്‍വാരം:2007 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ച നീര്‍വാരം ഹയര്‍സെക്കണ്ടറി സ്കൂളിന് ഹയര്‍സെക്കണ്ടറി വകുപ്പ് അനുവദിച്ച 2കോടി രൂപ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ 27 ഉച്ചക്ക് 2. 30 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഓ. ആര് കേളു അധ്യക്ഷത വഹിക്കും. ചടങ്ങില്‍ നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും, പ്രവൃത്തിപരിചയ മേളയില്‍ സംസ്ഥാന തലത്തിലേക്ക് മത്സരിക്കുവാന്‍ യോഗ്യത നേടിയവരെയും, സ്കൂളിന് സ്ഥലം നല്കിയ തൃപ്പടി ഗൗഡറുടെ കുടുംബത്തെയും, പത്താംതരം തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും ആദരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍