OPEN NEWSER

Thursday 18. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ 'വയനാടന്‍' സാന്നിധ്യം

  • International
22 Aug 2025

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് മലയാളി ദമ്പതികളുടെ മകന്‍ ജോണ്‍ ജെയിംസ്. ഇന്ത്യക്കെതിരായാണ് ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. വയനാട് പുല്‍പ്പള്ളി, മുള്ളന്‍ കൊല്ലി കുശിങ്കല്‍ വീട്ടില്‍ ജോമേഷ് , സ്മിതാ ദമ്പതികളുടെ മകനാണ് ജോണ്‍  മാതാപിതാക്കള്‍ വയനാട്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്. സിഡ്‌നി ഗോസ്‌ഫോഡില്‍ താമസിക്കുന്ന ജോണ്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി നടത്തി വരുന്ന ചിട്ടയായപരിശീലനമാണ്ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം നേടാന്‍ സഹായിച്ചത്. അണ്ടര്‍ 17 വിഭാഗത്തില്‍ വിക്ടോറിയക്കെതിരെ നേടിയ 94 ക്വീന്‍സ്ലാന്‍ഡിനെതിരെ നേടിയ 4/27 നേടിയ ഓള്‍ റൗണ്ട് പ്രകടനങ്ങള്‍ അണ്ടര്‍ 19 വിഭാഗത്തിലേക്ക് ഉള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. മക്വാരി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ സ്‌പോര്‍ട്ട്‌സ്  സയന്‍സ് വിദ്യാര്‍ത്ഥിയാണ്. നുസൗത്ത് വെയില്‍സ് സംസ്ഥാനത്തെ മികച്ച പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള  2025/26 വര്‍ഷത്തെ ബേസില്‍ സെല്ലേഴ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയിരുന്നു ജോണ്‍. 

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയില്‍ മൂന്ന് 50 ഓവര്‍ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉള്‍പ്പെടുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 10 വരെ ബ്രിസ്‌ബേന്‍, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 2026 ജനുവരിയില്‍ സിംബാബ്‌വെയിലും നമീബിയയിലും വെച്ച് നടക്കുന്ന കഇഇ അണ്ടര്‍ 19 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പരമ്പര.

?ജോണ്‍ ജെയിംസിനൊപ്പം ഇന്ത്യന്‍ വംശജരായ മറ്റു രണ്ട് കളിക്കാര്‍ കൂടി ഓസ്‌ട്രേലിയന്‍ ടീമിലുണ്ട്. വിക്ടോറിയയില്‍ നിന്നുള്ള ആര്യന്‍ ശര്‍മ്മയും ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള യാഷ് ദേശ്മുഖുമാണ് അവര്‍.
മുന്‍  ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീം കോച്ച് ടിം നീല്‍സന്റെ സ്‌ക്വാഡിന്റെ ഹെഡ് കോച്ച്. 
തന്റെ ഇഷ്ട ഓസ്‌ട്രേലിയന്‍ താരമായ  കാമറൂണ്‍ ഗ്രീനിനെ പോലെ
തന്റെ മികച്ച പ്രകടനത്തിലൂടെ അണ്ടര്‍ 19 ടീമില്‍ സ്ഥാനം നേടുക എന്നതോടെപ്പം  ഇന്ത്യന്‍ താരമായ യശസ്സി ജയ്‌സാളിനെ ആരാധിക്കുന്ന ജോണ്‍ ഐ പി എല്‍ ഒരിക്കല്‍ കളിക്കാന്‍ പറ്റും എന്ന പ്രതീക്ഷയും പങ്കുവെച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   15-Sep-2025

v9wvir


   29-Aug-2025

qvhcok


   26-Aug-2025

g98l5i


   25-Aug-2025

02ooog


LATEST NEWS

  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show