സംവാദ മത്സരം സംഘടിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഫൗണ്ടേഴ്സ് ഡേ യോടനുബന്ധിച്ച് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ സംവാദ മത്സരം സംഘടിപ്പിച്ചു.സെന്റ് മേരീസ് കോളേജില്‍ വെച്ചു നടന്ന മത്സരം പ്രിന്‍സിപ്പാള്‍ ഡോ.ഷേബ എം ജോസഫ് ഉദ്ഘാടനം ചെയ്തു.കോളേജ് യൂണിയന് ചെയര്മാന് ഇര്ഫാന് അലി അധ്യക്ഷനായിരുന്നു.ചടങ്ങില്‍ സ്റ്റാഫ് അഡ്വൈസര്‍ ജെയിംസ് ജോസഫ്,യൂണിയന് ഭാരവാഹികളായ മുഹമ്മദ് ഷാഫി,നവനീത എന്നിവര്‍ സംസാരിച്ചു.വയനാട്ടിലെ നിരവധി കോളേജുകളിലെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ടീം ഒന്നാം സ്ഥാനവും മാനന്തവാടി മേരി മാതാ കോളേജ് ടീം രണ്ടാം സ്ഥാനവും കാണിയാമ്പറ്റ ബി.എഡ് സെന്റര്‍ ടീം ,ഡബ്ള്യു. എം.ഒ കോളേജ് ടീം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ നവംബര്‍ 29ന് നടക്കുന്ന ഫൗണ്ടേഴ്സ് ഡേ പരിപാടിയില്‍ അനുമോദിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍